കോട്ടയം സർക്കാർ നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ റാഗിംങ് കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. 45 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ......
ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധി പുനർനിർണയിച്ചതിൽ അഭിഭാഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഇന്നു മുതൽ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുമെന്നാണ് ബാർ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ......
കഴിഞ്ഞ മാസം 13 ന് പ്രവിത്താനം ആശുപത്രിയ്ക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിയായ ളാലം അന്തിനാട് മഞ്ഞക്കുന്നേൽ വ റോസമ്മ മാണി മരിച്ച സംഭവത്തിലാണ് നടപടി
അപകടത്തിന് കാരണമായ KL-07-BT-4103 മോട്ടോർസൈക്കിൾ ഓടിച്ചിരുന്നത് വാഹനത്തിന്റെ രജിസ്ട്രേഡ് ഓണറിന്റെ പ്രായപൂർത്തിയാകാത്ത മകനായിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഉപയോഗത്തിനായി നൽകിയതിനാൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമസ്ഥനായ ളാലം പയപ്പാർ അന്ത്യാളം ഭാഗത്ത് ചെരിവുപുരയിടത്തിൽ വീട്ടിൽ രാജേഷിനെ (44) പ്രതിയാക്കി കേസ്സ് രജിസ്റ്റർ ചെയ്തു. ......
കോട്ടയം : കോട്ടയം നഗര മധ്യത്തിൽ എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. രണ്ടര കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.
ഇന്ന് ഉച്ചയോടെയാണ് യുവാവിനെ കെഎസ്ആർടിസി ബസ്റ്റാൻറിന് സമീപത്ത് പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്.
ഒറീസ ഖോർദ ജില്ലയിൽ ബലിപട്ന താലൂക്കിൽ അമാൻകുഡ വില്ലേജിൽ സുനിൽ ബോയിയെ ആണ് എക്സൈസ് സംഘം പിടികൂടിയത്.
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്തേക്ക് നടന്നു വരികയായിരുന്നു ഇയാൾ. ഈ സമയത്താണ് എക്സൈസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടികൂടിയത്. ......
കോട്ടയം: അന്തരിച്ച എ.വി. റസ്സലിന്റെ പിൻഗാമിയായി ടി.ആർ. രഘുനാഥൻ സിപിഎമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാകും.......
കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. കോട്ടയം പൂഞ്ഞാറിലാണ് സംഭവം.......
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടക്കും.ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതു വിഭാഗമായും നേർ പകുതി പുരസ്കാരമുള്ള ക്യാമ്പസ് വിഭാഗമായും, രണ്ട് വിഭാഗങ്ങളായിട്ടാണ് പുരസ്കാരങ്ങൾ. കൂടാതെ പ്രദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട് മുൻ നിരയിൽ വരുന്നആദ്യ പതിനെട്ട് ചിത്രങ്ങൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകും.
മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ, മികച്ച സിനിമോട്ടോഗ്രഫി(ഛായാഗ്രഹണം) എന്നിവയ്ക്ക് പൊതുവിഭാഗത്തിൽ ഒരു ലക്ഷം രൂപ വീതവും കാംപസ് വിഭാഗത്തിൽ അൻപതിനായിരം രൂപ വീതവും പുരസ്കാരങ്ങൾ നൽകും. ......
കോട്ടയം: ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നഷ്ടമായത് 400 പെൺകുട്ടികളെയെന്ന് ബിജെപി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. അതിൽ നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടിയെന്നും പി സി ജോർജ്ജ് പറയുന്നു. ......
എരുമേലിയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ഓക്സിജൻ കിട്ടാതെ മരിച്ചു. എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്.......